SHARE

ചെല്‍സി മാനേജമെന്റിന് ഇപ്പോള്‍ കുറ്റബോധമായിരിക്കും. ലീഗില്‍ മോശം ഫോം, തുടര്‍ത്തോല്‍വികള്‍,  മോഹിച്ച് കൊണ്ടുവന്ന കളിക്കാരുടെ തുടര്‍പരിക്കുകള്‍, നിലവാരമില്ലെന്ന് തോന്നി വിറ്റ കളിക്കാര്‍ ഇപ്പോള്‍ മറ്റ് ടീമുകള്‍ക്കായി തകര്‍ത്തു കളിക്കുന്നു, ഇനിടയിലാണ് ഡിയഗോ കോസ്റ്റയുടെ പ്രകടനവും.

കഴിഞ്ഞ മൂന്ന് സീസണുകളില്‍ ചെല്‍സിയുടെ സൂപ്പര്‍ താരമായിരുന്നു ഡിയഗോ കോസ്റ്റ. കഴിഞ്ഞ സീസണില്‍ ടീമിന്റെ കിരീടനേട്ടത്തിലും നിര്‍ണായക പങ്ക് വഹിച്ചു. എന്നാല്‍ അതിന് ശേഷം അധികപ്പറ്റായെന്ന് ചെല്‍സിക്ക് തോന്നിയതോടെ അവര്‍ കോസ്റ്റയെ പഴയ ടീമായ അത്‌ലെറ്റിക്കോ മഡ്രിഡിന് വിറ്റു. എന്നാല്‍ അപ്പോഴേക്കും ട്രാന്‍സ്ഫര്‍ ജാലകം അടച്ചിരുന്നതിനാല്‍. വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ ജനുവരി വരെ കാത്തിരിക്കേണ്ടവന്നു.

കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ , കളിക്കാനിറങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ ഗോള്‍ നേടിയാണ് കോസ്റ്റ വരവറിയിച്ചത്. തൊട്ടടുത്ത മത്സരത്തിലും ഗോള്‍. അതിന് പിന്നാലെ ചുവപ്പുകാര്‍ഡും. ജനുവരി മാസം പൂര്‍ത്തിയായപ്പോള്‍ ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളാണ് കോസ്റ്റ നേടിയത്. അവസാനം, ക്ലബിന്റെ ജനുവരി മാസത്തിലെ മികച്ച താരത്തിമനുള്ള പുരസ്‌കാരവും കോസ്റ്റയ്ക്ക്.