SHARE

ബാഴ്സലോണയുടെ ഫ്രെഞ്ച് പ്രതിരോധ താരം ലൂക്കാസ് ഡിഗ്നയെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് എവർട്ടൺ. അഞ്ച് വർഷത്തെ കരാറാണ് ഇരുപത്തിയഞ്ചുകാരനായ ഡിഗ്നെയുമായി എവർട്ടൺ ഒപ്പുവെച്ചിരിക്കുന്നത്. അല്പം മുമ്പാണ് എവർട്ടൺ ഈ വാർത്ത പുറത്ത് വിട്ടത്.

നേരത്തെ, 2016 ൽ പാരീസ് സെന്റ് ജെർമ്മനിൽ നിന്നാണ് ഡിഗ്നെ ബാഴ്സലോണയിലേക്കെത്തിയത്. 2013 മുതൽ 2016 വരെ പി എസ് ജിയുടെ താരമായിരുന്ന ഡിഗ്നെ 2015-16 സീസണിൽ ലോണടിസ്ഥാനത്തിൽ റോമയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. എവർട്ടണിൽ, തനിക്ക് ഏറ്റവും പ്രിയപ്പെട്ട പന്ത്രണ്ടാം നമ്പർ ജേഴ്സിയണിഞ്ഞാവും ഡിഗ്നെ പന്ത് തട്ടുക. അതേ സമയം ഈ സീസണിൽ എവർട്ടൺ ടീമിലെത്തിക്കുന്ന രണ്ടാമത്തെ താരമാണ് ഡിഗ്നെ. നേരത്തെ വാറ്റ്ഫഡിൽ നിന്ന് റിച്ചാർലിസണേയും ടീം സ്വന്തമാക്കിയിരുന്നു.