SHARE

ഇന്ത്യൻ സൂപ്പർലീ​ഗിൽ കളിക്കാനെത്തിയ ഏറ്റവും വലിയ പേരുകളിലൊന്നാണ് ദിമിതർ ബെർബാറ്റോവിന്റേത്. ബൾ​ഗേറിയയുടെ ഇതിഹാസമായ ബെർബാറ്റോവ് ഐഎസ്എൽ നാലാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായാണ് ജേഴ്സി അണിഞ്ഞത്. എന്നാൽ സീസൺ അവസാനിക്കും മുമ്പ് ബെർബ ക്ലബ് വിട്ടു.

കേവലം കുറച്ച് മാസങ്ങൾ മാത്രമാണ് ബെർബ ഇന്ത്യൻ ഫുട്ബോളിന്റെ ഭാ​ഗമായിരുന്നത്. എങ്കിലും ഇന്ത്യ, ഫുട്ബോളിന് നല്ല വളക്കൂറുള്ള മണ്ണാണെന്നാണ് ബെർബ പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും അപ്പോളോ ടയേഴ്സും ചേർന്നുള്ള ഫുട്ബോൾ ഡെവലപ്മെന്റ് പദ്ധതിയെ പിന്തുണച്ചാണ് ബെർബ ഇക്കാര്യം പറഞ്ഞതെന്ന് സ്പോർട്സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

ഒരു സീസൺ ഇന്ത്യയിൽ കളിച്ച എനിക്കറിയാം ഇവിടെ ധാരാളം പ്രതിഭകളുണ്ട്, എന്നാൽ പ്രശ്നം ​ഗ്രാസ്റൂട്ട് ലെവലിലാണ്, ഈ പ്രതിഭകളെ ഇനിയും മിനുക്കിയെടുക്കാനുണ്ട്, അവർക്ക് ചെയ്യാൻ കഴിയുന്നതെന്താണെന്ന് തെളിയിക്കാൻ അവസരം നൽകുകയാണ് വേണ്ടത്, ഇന്ത്യയിൽ കളിച്ചിരുന്നപ്പോൾ എന്തുകൊണ്ടാണ് ഇതുവരെ ഒരു ഇന്ത്യൻ താരത്തിന് യൂറോപ്യൻ ഫുട്ബോളിലേക്ക് വരാൻ സാധിക്കത്തതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്, ബെർബ പറഞ്ഞു.