ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം എഡിഷനില്‍ കൊല്‍ക്കത്തന്‍ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമാണ് ആന്‍ഡ്രെ റസ്സല്‍. എന്നാല്‍ റസ്സലിന് കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരുക്കേറ്റത് കൊല്‍ക്കത്തന്‍ ക്യാമ്പില്‍ ആശങ്ക പരത്തിയിരുന്നു. ഇപ്പോഴിതാ പരുക്കിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്ക്.
"He went for a preliminary x-ray yesterday. To be fair, it has not even been 24 hours since the incident. We are monitoring him." 🗣
Skipper @DineshKarthik clears the air over @Russell12A's availability for #KKRvRCB! 🤞#AndreRussell #KKRHaiTaiyaar pic.twitter.com/EnwilbYF3q
— KolkataKnightRiders (@KKRiders) April 18, 2019
‘ ഇന്നലെ റസ്സലിനെ പ്രാഥമിക എക്സറേയ്ക്ക് വിധേയനാക്കിയിരുന്നു, സംഭവം നടന്നതിന് ശേഷം 24 മണിക്കൂര്‍ കഴിയുന്നതേയുള്ളൂ, അദ്ദേഹത്തിന്റെ പരുക്ക് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്, തീര്‍ച്ചയായും നാളത്തെ മത്സരത്തെ കുറിച്ചുള്ള പ്ലാനുകളില്‍ റസ്സല്‍ ഭാഗമാണ്’ – കാര്‍ത്തിക് വ്യക്തമാക്കി. വെള്ളിയാഴ്ച്ച ബാംഗ്ലൂരിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.