SHARE

സൗത്ത് ആഫ്രിക്കക്കെതിരെ 81 ന് 4 എന്ന നിലയില്‍ പതറുകയായിരുന്ന ഇന്ത്യയെ ഏഴാമനായി ഇറങ്ങി ഹാര്‍ദ്ദിക്ക് പാണ്ട്യക്കൊപ്പം ചേർന്ന് 140 നു മുകളില്‍ എത്തിച്ചത് കാർത്തികാണ് സമീപ കാലത്തായി തകർപ്പൻ പ്രകടനത്തിലൂടെ താരം പലകുറി തിളങ്ങുന്ന കാഴ്ച്ച ക്രിക്കറ്റ് ലോകം കാണുകയാണ്.

രാജ്യാന്തര ക്രിക്കറ്റിലെ തന്‍റെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണ് ദിനേശ് കാര്‍ത്തിക് ഇന്ന് നേടിയത്. അതും ഏഴാമനായി ബാറ്റ് ചെയ്യാനിറങ്ങിയിട്ട് അവസാന ഓവറുകളിൽ അസാദ്യമായ സമ്മർദ്ദങ്ങളെ മറികടന്ന് ഇങ്ങനെ സ്ഥിരമായി മികച്ച രീതിയിൽ ബാറ്റ് വീശാൻ അസാധ്യമായ മനക്കരുത്ത് കൂടി കാർത്തിക്കിനുണ്ട് എന്നാണ് ആരാധക പ്രതികരണം.

അവസാന ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോള്‍ 27 പന്തില്‍ 9 ഫോറും 2 സിക്സും അടക്കം 55 റണ്‍സ് നേടി. അവസാന 5 ഓവറില്‍ 73 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ പിറന്നത്. ആദ്യ പത്തോവറില്‍ വെറും 56 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

പ്രെട്ടോറീയൂസിനെ സിക്സ് പറത്തിയാണ് ദിനേശ് കാര്‍ത്തിക് അര്‍ദ്ധസെഞ്ചുറി തികച്ചത്. അടുത്ത പന്തില്‍ ബൗണ്ടറി ശ്രമത്തിനിടെയാണ് ദിനേശ് കാര്‍ത്തിക് പുറത്തായത്. തകര്‍പ്പന്‍ പ്രകടനത്തോടെ ദിനേശ് കാര്‍ത്തിക്, ടി20 ലോകകപ്പ് സ്ക്വാഡില്‍ എത്താനുള്ള സാധ്യത വര്‍ധിക്കുകയാണ്.കാരണം ആത്മ വിശ്വാസത്തിന്റെ പരകോടിയിൽ ആണിപ്പോൾ