SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ 6 ദിവസങ്ങൾ മാത്രം ശേഷിക്കേ ഈ‌ സീസണിലെ തങ്ങളുടെ പുതിയ ജേഴ്സി പുറത്ത് വിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടീമിന്റെ നായകനായ ദിനേഷ് കാർത്തിക്കാണ് പുതിയ ജേഴ്സി പ്രകാശനം ചെയ്തത്. എന്നാൽ ജേഴ്സി പ്രകാശനത്തിനായി പ്രത്യേക ചടങ്ങുകളൊന്നും കൊൽക്കത്ത സംഘടിപ്പിച്ചില്ല.

തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സീസണിലെ പുതിയ ജേഴ്സി പുറത്ത് വിട്ടത്. പുതിയ ജേഴ്സി മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യാസങ്ങളുള്ളതാണെന്നും, കാഴ്ചയിലും സ്റ്റൈലിലും ഈ ജേഴ്സി വളരെ മികച്ചതാണെന്നും ജേഴ്സി അവതരിപ്പിക്കുന്നതിനിടെ ദിനേഷ് കാർത്തിക് വ്യക്തമാക്കി. എല്ലാ ആരാധകരും ടീമിന്റെ പുതിയ ജേഴ്സി വാങ്ങണമെന്നും, അതണിഞ്ഞാകണം ആരാധകർ കളി കാണാ‌‌ൻ സ്റ്റേഡിയത്തിലേക്കെത്തേണ്ടതെന്നും കാർത്തിക്ക് ആരാധകരോട് ആഹ്വാനം ചെയ്തു.