SHARE

ഈ‌ സീസണിലെ ‌വിജയ് ഹസാരെ ട്രോഫിയിലെ തന്റെ മിന്നും ബാറ്റിംഗ് ഫോം തുടർന്ന് തമിഴ്നാടിന്റെ ഇന്ത്യൻ സൂപ്പർ താരം ദിനേഷ് കാർത്തിക്ക്. മുൻ മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിരുന്ന‌ താരം ഇന്ന് മധ്യപ്രദേശിനെതിരെ നേടിയത് 28 പന്തിൽ 65 റൺസാണ്. 8 ബൗണ്ടറികളും, 3 കൂറ്റൻ സിക്സറുകളുമടക്കമായിരുന്നു കാർത്തിക്കിന്റെ ഈ ബാറ്റിംഗ് വെടിക്കെട്ട്.

ടൂർണമെന്റിലെആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ പുറത്താകാതെ 52 പന്തിൽ 55 റൺസ് നേടിയ കാർത്തിക്ക്, സർവ്വീസസിനെതിരെ 91 പന്തിൽ 95 റൺസും, ബംഗാളിനെതിരെ 62 പന്തിൽ 97 റൺസും നേടി‌. ത്രിപുരയ്ക്കെതിരെ നടന്ന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗായിരുന്നു തമിഴ്നാട് നായകൻ‌കാഴ്ച വെച്ചത്. വെറും 23 പന്തുകളിൽ 40 റൺസാണ് ഈ മത്സരത്തിൽ കാർത്തിക് അടിച്ച് കൂട്ടിയത്.

ഈ മത്സരത്തിൽ നിർത്തിയിടത്ത് നിന്ന് ഇന്ന് തുടങ്ങിയ കാർത്തിക് മധ്യപ്രദേശ് ബോളിങിനെ തച്ചുതകർത്ത് നേടിയത് 28 ബോളിൽ 65 റൺസ്. മിന്നും പ്രകടനവുമായി നായകൻ തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, ടൂർണമെന്റിൽ ഇത് വരെ കളിച്ച മത്സരങ്ങളിലെല്ലാം തമിഴ്നാട് മികച്ച വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തു.