SHARE

ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ മൈതാനത്തിറങ്ങുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ നായ ഇറങ്ങുന്നതും പിന്നീട് കളിക്കാര്‍ നായയുടെ പിന്നാലെ പായുന്നതും കണ്ടിട്ടുണ്ടോ? അത്തരമൊരു കാഴ്ച്ചയാണ് ജോര്‍ജിയന്‍ ടോപ്പ് ഡിവിഷനില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ കണ്ടത്. ദില ടോര്‍പെഡോ- കുടെയ്‌സി ടീമുകളുടെ പോരാട്ടത്തിനിടെയായിരുന്നു സംഭവം.

കളിക്കിടെ മൈതാനത്തേക്ക് പെട്ടെന്നെത്തിയ നായ ഓരോ താരത്തിനടുത്തും ചെന്ന് കുസൃതി കാണിച്ചു. താരങ്ങളെ ചില ഘട്ടത്തില്‍ കുരങ്ങു കളിപ്പിക്കുകയും ചെയ്തു. ടോര്‍പെഡോയുടെ ഗോള്‍കീപ്പറെ നായക്ക് ഇഷ്ടപ്പെട്ടു. അതോടെ ഗോള്‍കീപ്പറുമൊത്തായി കളി. നിലത്ത് കിടന്ന് ഉരുണ്ടും ഗോള്‍കീപ്പറുടെ കൈക്ക് കടിക്കാന്‍ ശ്രമിച്ചും ആ കളി അങ്ങനെ നീണ്ടു. ഒടുവില്‍ നായ പിന്‍വാങ്ങിയശേഷമാണ് കളി പുനരാരംഭിച്ചത്. വീഡിയോ കാണാം.