SHARE

സൂപ്പർ താരം എർലിങ് ഹലാൻഡിനെ റാ‍ഞ്ചാൻ റയൽ മഡ്രിഡ് എത്തുമോ എന്ന ആശങ്കയിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടി. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം ഡോർട്ട്മുണ്ടിലെത്തിയ നോർവീജിയൻ താരത്തെ റയൽ പ്രധാന ട്രാൻസ്ഫർ ടാർജറ്റായി പരി​ഗണിക്കുന്നുണ്ടെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് ഡോർട്ട്മുണ്ടിന്റെ ആശങ്ക

​ഒരു ​ഗോൾ സ്കോറിങ് സ്ട്രൈക്കറുടെ അഭാവമാണ് റയലിന പ്രധാനമായും വലയക്കുന്നത്. ലൂക്കാ ജോവിച്ച് ഇപ്പോൾ ടീമിലുണ്ടെങ്കിലും ഫോമിലേക്ക് ഇതുവരെ ഉയർന്നിട്ടില്ല. ഇതോടെയാണ് നിരന്തരം ​ഗോളടിക്കുന്ന ഹലാൻഡിനെ റയൽ നോട്ടമിട്ടത്. താരത്തിലുള്ള റയലിന്റെ താൽപര്യത്തെക്കുറിച്ച് യൂറോപ്പ് മുഴുവൻ അറിയാം. ഈ സാഹചര്യത്തിൽ ആശങ്കയിലാണ് ഡോർട്ടമുണ്ട്. താരത്തിന്റെ ഏജന്റായ മിനോ റായോളയുമായി റയലിന്റെ താൽപര്യത്തെക്കുറിച്ച് ഡോർട്ട്മുണ്ട് അധികൃതർ അന്വേഷിച്ചെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം വാർത്തകൾ സ്ഥിരം വരുന്നുണ്ടെങ്കിലും ഹലാൻഡിനായി റയൽ ഇതുവരെ നീക്കം നടത്തിയിട്ടില്ല. ഹലാൻഡിനെ റയൽ നിരീക്ഷകുന്നതേയുള്ളു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കെയ്ലിൻ എംബാപെയെ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ റയൽ ഹലാൻഡിലേക്ക് തന്നെ തിരിയുമെന്നും സൂചനയുണ്ട്.