SHARE

പ്രതിരോധ നിരയിലെ സൂപ്പർ താരം ജോ ​ഗോമസിന് പരിക്കേറ്റത് ലിവർപൂളിന് കനത്ത തിരിച്ചടിയാകുന്നു. കലിനേറ്റ പരിക്കിനെത്തുടർന്ന് ​ഗോമസ് ആറ് ആഴ്ചയോളം പുറത്തിരിക്കേണ്ടിവരും. ലീ​ഗിൽ കിരീടപ്പോരാട്ടത്തിൽ സിറ്റിയുമായി ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ലിവർപൂളിന് ​ഗോമസിന്റെ അഭാവം ആശങ്ക പരത്തും

കഴിഞ്ഞ ദിവസം ബേൺലിക്കെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിനിടെയാണ് ​ഗോമസിന് പരിക്കേറ്റത്. ​ഗോമസിന്റെ കാലിന് ഒടിവുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് ആറ് ആഴ്ചത്തേക്ക് വിശ്രമം നിർദേശിച്ചിരിക്കുന്നത്. ഇം​ഗ്ലീഷ് താരമായ ​ഗോമസ് ഈ സീസണിൽ ചെമ്പടയുടെ കുതിപ്പിൽ നിർണായക പങ്ക് വഹിച്ചു.

-Advertisement-

പ്രതിരോധനിരയൽ വിർജിൽ വാൻ ഡൈക്കിന്റെ പങ്കാളിയായി തിളങ്ങിയ ​ഗോമസ്, ഇതുവരെ 12 പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ ആ​ദ്യ ഇലവനിൽ ഇറങ്ങി. സെന്റർ ബാക്കാണെങ്കിലും അത്യാവശ്യസാഹചര്യങ്ങളിൽ റൈറ്റ് ബാക്കായും ​ഗോമസ് കളിക്കുന്നുണ്ട്