SHARE

ഐവറി കോസ്റ്റ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒരു വോട്ട് പോലും നേടാനാകാതെ ഇതിഹാസതാരം ദിദയർ ദ്രോ​ഗ്ബ ദയനീയമായി തോറ്റു. അസോസിയേഷനിലെ പതിനാല് പേർ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ 11 വോട്ട് നേടിയ സോറി ഡിയബെറ്റെയാണ് പുതിയ പ്രസിഡന്റ്. അതേസമയം തിരഞ്ഞെടുപ്പിനെച്ചൊല്ലി വിവാദങ്ങളും ഉയർന്നുകഴിഞ്ഞു.

2018-ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ​ദ്രോ​​ഗ്ബ തുടർന്ന് നാട്ടിലെ ഫുട്ബോൾ വികസനത്തിനായുള്ള പ്രവർത്തനങ്ങളിലായിരുന്നു. ഇതിനിടെയാണ് ഫെഡറേഷൻ പ്രസി‍ഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. എന്നാൽ ദ്രോ​ഗ്ബയ്ക്കൊപ്പം ദേശീയ ടീമിൽ കളിച്ചിട്ടുള്ള ദിദിയർ സക്കോറയടക്കമുള്ളവർ ഇതിഹാസതാരത്തെ അനുകൂലിച്ചില്ല. ഇതോടെയാണ് ഒറ്റ വോട്ട് പോലും നേടാതെ താരം ദയനീയമായ തോറ്റത്.

ജനങ്ങൾക്കിടയിൽ പ്രിയങ്കരനായ ദ്രോ​ഗബ് തിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റത് രാജ്യത്ത് വിവാദമായിട്ടുണ്ട്. ദ്രോ​ഗ്ബയെ തോൽപ്പിക്കാനായി സം​ഘടിത ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.

അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുള്ള കാര്യം ദ്രോ​ഗ്ബ നേരത്തെ അറിയിച്ചിരുന്നില്ലെന്നും, ഫെഡറേഷനിൽ പ്രത്യേക പദവി ഉണ്ടായിരുന്നിട്ടും ഒരു യോ​ഗത്തിൽ പോലും ദ്രോ​ഗ്ബ പങ്കെടുത്തിരുന്നുമില്ലെന്നാണ് സക്കോറ പറയുന്നത്. എവറി ഫുട്ബോളിന്റെ വളർച്ചയ്ക്കായി ദ്രോ​ഗ്ബ് മുന്നോട്ടുവച്ച പദ്ധതി ​ഗുണം ചെയ്യുന്നതാണെന്ന് തോന്നിയില്ലെന്നും അതാണ് താരത്തെ പിന്തുണയ്ക്കാതിരുന്നതെന്നും സക്കോറ കൂട്ടിച്ചേർത്തു.