SHARE

ഇന്ത്യ അയർലൻഡ് ടി20 പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിൽ ചില നിർണായക മാറ്റങ്ങൾ നിർദ്ദേശിച്ച് ഇതിഹാസ താരം വീരേന്ദർ സേവാഗ് രംഗത്ത്. ബാറ്റ്സ്മാന്മാരുടെ സ്ഥാനങ്ങളുടെ കാര്യത്തിലാണ് സേവാഗ് പ്രധാനമായും മാറ്റങ്ങൾ നിർദ്ദേശിക്കുന്നത്. ഇതിനൊപ്പം ചില താരങ്ങളെ ടീമിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഓപ്പണിംഗ് സ്ഥാനത്ത് രോഹിത് ശർമ്മയും ശിഖാർ ധവാനുമാകണം വരേണ്ടതെന്നും മൂന്നാം നമ്പറിൽ കെ.എൽ രാഹുലിനെ കളിപ്പിക്കണമെന്നും സേവാഗ് നിർദ്ദേശിക്കുന്നു. നായകൻ കോഹ്ലി നാലാമതാണിറങ്ങേണ്ടതെന്നും സീനിയർ താരം മഹേന്ദ്ര സിഗ് ധോണിക്ക് ബാറ്റിംഗിൽ സ്ഥാനക്കയറ്റം നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. കോഹ്ലിക്ക് പിന്നിൽ ധോണി ബാറ്റ് ചെയ്യുന്നതാകും ടീം ഇന്ത്യയ്ക്ക് ഏറ്റവും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തേണ്ടി വരികയാണെങ്കിൽ മികച്ച ഫോമിലുള്ള ദിനേഷ് കാർത്തിക്കിനെ ഒഴിവാക്കേണ്ടി വരും. എന്നാൽ അത്തരമൊരു ധീരമായ തീരുമാനം ടീം മാനേജ്മെന്റ് കൈക്കൊള്ളണമെന്നാണ് സേവാഗിന്റെ അഭിപ്രായം. രാഹുലിന് പകരം ദിനേഷ് കാർത്തിക് ടീമിലെത്തുന്നത് ഇന്ത്യൻ ബാറ്റിംഗിന്റെ ആഴം വർധിപ്പിക്കാൻ സഹായിക്കുമെന്നും ടീം ഇന്ത്യയ്ക്ക് അത് വളരെയധികം ഗുണം ചെയ്യുമെന്നും സേവാഗ് അഭിപ്രായപ്പെടുന്നു.