SHARE

കടുത്ത വരൾച്ചയെത്തുടർന്ന് മഹാരാഷ്ട്രയിൽ ഈ വർഷം ഐപിഎൽ മത്സരങ്ങൾ നടന്നേക്കില്ലെന്ന് റിപ്പോർട്ട്. ഡീ ണ് സർക്കാരിന്റെ കണക്ക് പ്രകാരം‌ 900 ഗ്രാമങ്ങൾ സംസ്ഥാനത്ത് വരൾച്ച നേരിടുകയാണ്. ജലക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയിൽ ഐപിഎൽ മത്സരങ്ങൾ നടത്തുക‌ പ്രായോഗികമല്ലെന്നാണ് ബിസിസിഐ അഭിപ്രായം. ഐപിഎൽ മത്സരദിവസങ്ങളിൽ വലിയ അളവിൽ വെള്ളം ആവശ്യമായി വരും. വരൾച്ച നേരിടുന്ന ഒരു സ്ഥലത്ത് ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കുമെന്നാണ് ബിസിസിഐ ‌വിലയിരുത്തൽ.

സ്ഥിരമായി ഐപിഎൽ മത്സരങ്ങൾ നടക്കാറുള്ള മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നീ‌ സ്റ്റേഡിയങ്ങളിൽ ഇത്തവണ ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കുന്ന കാര്യമാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. പക്ഷേ മഹാരാഷ്ട്രയിൽ നിന്ന് ഐപിഎൽ വേദിമാറ്റുന്ന കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. മഹാരാഷ്ട്ര യ്ക്ക് പുറമേ ആന്ധ്രാപ്രദേശും വരൾച്ചയുടെ പിടിയിലാണ്, അത് കൊണ്ടു തന്നെ വിശാഖപട്ടണത്തും ഇത്തവണ ഐപിഎൽ മത്സരങ്ങളുണ്ടായേക്കില്ലെന്നാണ് സൂചനകൾ.