SHARE

സാങ്കേതിക വിദ്യകളെ ഉപയോഗിക്കുന്നതിൽ ബിസിസിഐ എന്നും പിന്നിലായിരുന്നു. പ്രത്യേകിച്ച് ഐ സി സി കൊണ്ടുവരുന്ന പരിഷ്കാരങ്ങളോട്. ട്വന്റി-20 ഫോർമാറ്റ് വന്നപ്പോഴും ശക്തമായ ഉടക്കുമായി ആദ്യം വന്നത് ഇന്ത്യൻ ബോർഡായിരുന്നു. പിന്നാലെ അംപയർമാരുടെ തീരുമാനം പുന:പരിശോധിക്കുന്ന ഡി ആർ എസ് സംവിധാനത്തോടും അവർ മുഖം തിരിച്ചു. ഇപ്പോഴിതാ മുൻപ് എതിർത്തിരുന്ന ഡി ആർ എസിനെ വാരി പുണരാൻ ഒരുങ്ങുകയാണ് ബിസിസി ഐ.

ഇന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡി​സി​ഷ​ൻ റി​വ്യൂ സി​സ്റ്റം(​ഡി​ആ​ർ​എ​സ്) സംവിധാനം ഉ​പ​യോ​ഗി​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ച്ചു. ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ശു​ക്ല​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന രണ്ടാം ടി20 ലീഗായും ഇതോടെ ഐപിഎൽ മാറും. പാകിസ്ഥാൻ സൂപ്പർ ലീഗാണ് ഡി ആർ എസ് സംവിധാനം‌ ഉപയോഗിച്ച ആദ്യ ടി20 ലീഗ്.

ഡി​ആ​ർ​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്നിം​ഗ്സി​ൽ ഒ​രു ത​വ​ണ ടീ​മു​ക​ൾ​ക്ക് അ​മ്പയ​റു​ടെ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​യും. നേ​ര​ത്തെ, ബി​സി​സി​ഐ ഡി​ആ​ർ​എ​സി​ന് എ​തി​രാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ​ക്കു വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ഡി ആർ എസ് സംവിധാനം കൊണ്ടു വരുന്നതോടെ അമ്പയർമാർക്ക് സംഭവിക്കുന്ന പിഴവുകൾ കുറയുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രിൽ ഏഴിന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടക്കുന്ന പോരാട്ടത്തോടെയാണ് ഈ വർഷത്തെ ഐപിഎല്ലിന് തുടക്കം കുറിക്കുക.