SHARE

ബാഴ്‌സയുടെ ഉസ്മാന്‍ ഡെംബല്ലെ ഇനിയും മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും. ഹാംസ്ട്രിങ് ഇഞ്ചുറിക്കായുള്ള ശസ്ത്രക്രിയ കഴിഞ്ഞ താരം കുറഞ്ഞത് അഞ്ച് മാസമെങ്കിലും വിശ്രമിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരന്തരമായി പരിക്കുകളാല്‍ വിഷമിക്കുന്ന താരത്തിന് ഇനിയും അഞ്ച് മാസം എന്നത് കനത്ത തിരിച്ചടിയാണ്.

ഫിന്‍ലാന്‍ഡില്‍ ആണ് ശസ്ത്രക്രിയ നടത്തിയത്‌ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടച്ചെങ്കിലും ഡംബെല്ലെയ്ക്ക് അഞ്ച് മാസം വിശ്രമം വേണ്ടി വരുമെന്ന വിവരം ലാലിഗയെ ബോധ്യപ്പെടുത്തിയാല്‍ ബാഴ്‌സയ്ക്ക് പുതിയ താരത്തെ സൈന്‍ ഇന്‍ ചെയ്യാം .

2017ല്‍ 105 മില്ല്യണോളം നല്‍കിയാണ് ബാഴ്‌സ ഡെംബെല്ലെയെ സ്വന്തമാക്കിയത്. പിന്നീടങ്ങോട്ട് നിരന്തരം പരിക്കുകള്‍ താരത്തെ അലട്ടാന്‍ തുടങ്ങി. അഞ്ച് മാസത്തെ വിശ്രമം വേണ്ടി വന്നതോടെ ഫ്രാന്‍സിന്റെ യൂറോ2020 ടീമില്‍ ഇടം നേടാനും താരത്തിനു സാധിക്കുമോ എന്ന കാര്യം സംശയമാണ്.