SHARE

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന ഐ പി എല്‍ മത്സരത്തില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ചെന്നൈ താരം ഫാഫ് ഡുപ്ലെസിസ്. ഒരു ഐ പി എല്‍ മത്സരത്തില്‍ ഫീല്‍ഡറായി ഇറങ്ങി നാലു ക്യാച്ചുകള്‍ സ്വന്തമാക്കുന്ന ആറാമത്തെ താരമായാണ് ഡുപ്ലെസിസ് മാറിയത്. സുനില്‍ നരെയ്ന്‍, നിതീഷ് റാണ, റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക്ക് എന്നിവരുടെ ക്യാച്ചുകളാണ് ഡുപ്ലെസിസ് കൈപ്പിടിയിലൊതുക്കിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2008-ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ), ഡേവിഡ് വാര്‍ണര്‍ (2010-ല്‍ രാജസ്ഥാനെതിരെ), ജാക്ക് കാലിസ് (2011-ല്‍ ഡെക്കാനെതിരെ), രാഹുല്‍ തേവാട്ടിയ (2019- മുംബൈയ്‌ക്കെതിരെ), ഡേവിഡ് മില്ലര്‍ (2019-ല്‍ മുംബൈയ്‌ക്കെതിരെ) എന്നിവരാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയിട്ടുള്ളത്. ഫീല്‍ഡിംഗില്‍ തിളങ്ങിയ ഡുപ്ലെസിസ് കൊല്‍ക്കത്തയ്‌ക്കെതിരെ 16 പന്തില്‍ 24 റണ്‍സാണ് നേടിയത്. മത്സരം ചെന്നൈ 5 വിക്കറ്റുകള്‍ക്ക് വിജയിച്ചിരുന്നു.