SHARE

ഐ.എസ്.എല്ലിലേക്ക് പുതിയതായി എത്തുന്ന ഈസ്റ്റ് ബം​ഗാൾ അഞ്ചാമത്ത വിദേശതാരത്തിന്റേയും സൈനിങ് പൂർത്തിയാക്കി. ജർമൻ മധ്യനിരതാരം മാറ്റി സ്റ്റെയൻമാനാണ് ടീമിലെത്തുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനവുമെത്തി.

25-കാരനായ മാറ്റി സെൻട്രൽ മിഡ്ഫീൽഡറാണ്. ജർമനിയിലെ സൂപ്പർക്ലബായ ഹാംബർ​ഗറിന്റെ അക്കാദമി താരമായ മാറ്റി, അവരുടെ സീനിയർ ടീമിനായി ബുന്ദസ്‌ലി​ഗയിലും കളിച്ചിട്ടുണ്ട്. പിന്നീട് ഡെന്മാർക്കിൽ കളിച്ച മാറ്റി, കഴിഞ്ഞ സീസണിൽ ഏ-ലീ​ഗ് ക്ലബ് വെല്ലിങ്ടൻ ഫീനിക്സിനായാണ് ബൂട്ടുകെട്ടിയത്. ജർമനിയുടെ വിവിധ യൂത്ത് ടീമുകളേയും മാറ്റി പ്രതിനിധീകരിച്ചിട്ടുണ്ട്. 2015-ൽ നടന്ന അണ്ടർ 20 ലോകകപ്പിൽ ജർമനിയെ പ്രതിനിധീകരിച്ചിട്ടുണ്ട് മാറ്റി.

ഇന്ന് തന്നെ ഈസ്റ്റ് ബം​ഗാൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ സൈനിങ്ങാണ് മാറ്റിയുടേത്. നേരത്തെ ഇന്ത്യൻ സൂപ്പർതാരം ജെജെ ലാൽപെഖുലയുടേയും സ്കോട്ടിഷ് താരം ഡാനി ഫോക്സിന്റേയും സൈനിങ് ഈസ്റ്റ് ബം​ഗാൾ പ്രഖ്യാപിച്ചിരുന്നു.