SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാൾ നാല് സൈനിങ് കൂടി പ്രഖ്യാപിച്ചു. നാല് മലയാളി താരങ്ങളെയാണ് ഈസ്റ്റ് ബം​ഗാൾ ഒപ്പം കൂട്ടിയത്. ഇവരെ ഇപ്പോൾ റിസർവ് സ്ക്വാഡിലേക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രതിരോധതാരം ആദിൽ അമാൽ, ഫോർവേഡ് വിഷ്ണു ടിഎം, ​ഗോൾക്കീപ്പർ മുഹമ്മദ് നിഷാദ്, ഡിഫൻഡർ അതുൽ ഉണ്ണിക്കൃഷ്ണൻ എന്നിവരെയാണ് ഈസ്റ്റ് ബം​ഗാൾ ഒപ്പം കൂട്ടിയത്. അതുൽ മുമ്പ് ഐ-ലീ​ഗ് ക്വാളിഫയേഴ്സിൽ ​കേരളാ യുണൈറ്റഡിനായി കളിച്ച താരമാണ്. നിഷാദ് കേരളാ പ്രീമിയർ ലീ​ഗിൽ ​ഗോകുലം കേരളയ്ക്കായും കളിച്ചിട്ടുണ്ട്.

ഈ നാല് താരങ്ങൾക്ക് പുറമെ സന്തോഷ് ട്രോഫി ടോപ് സ്കോറർ ജെസിൻ ടികെയേയും ഈസ്റ്റ് ബം​ഗാൾ സൈൻ ചെയ്തതായി സൂചനകളുണ്ട്. ഖേൽ നൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.