SHARE

ഡ്യൂറാൻഡ് കപ്പിൽ കരുത്തരായ ഈസ്റ്റ് ബം​ഗാളിന് വിജയത്തുടക്കം. ​ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ആർമി റെഡിനെയാണ് കൊൽക്കത്ത കരുത്തന്മാർ തകർത്തത്.

കൊൽക്കത്തയിലെ ഈസ്റ്റ് ബം​ഗാൾ ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു ഈസ്റ്റ് ബം​ഗാൾ വിജയിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് രണ്ട് ​ഗോളുകളും പിറന്നത്. 84-ാം മിനിറ്റിൽ സ്പാനിഷ് മധ്യനിരതാരം ജയ്മി സാന്റോസാണ് ആദ്യ ​ഗോൾ നേടിയത്. പിന്നീട് ഇഞ്ച്വറി ടൈമിൽ മുന്നേറ്റനിരതാരം ബിദ്യാസാ​ഗർ സിങ്ങ് രണ്ടാം ​ഗോളും നേടി.

​ഗ്രൂപ്പ് എയിൽ ജെഷ്ദ്പൂർ എഫ്.സി, ബം​ഗളുരു എഫ്.സി എന്നിവരാണ് മറ്റ് ടീമുകൾ. ആറാം തിയതിയാണ് ജെംഷദ്പുരിനെതിരായ ഈസ്റ്റ് ബം​ഗാളിന്റെ മത്സരം. ബെം​ഗളുരുവിനെതിരെ 14-നും