SHARE

ഐ- ലീ​ഗിൽ ഈസ്റ്റ് ബം​ഗാളിന് ജയം. സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിൽ നെറോക്കാ എഫ്.സിയെ പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് ഈസ്റ്റ് ബം​ഗാൾ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഈസ്റ്റ് ബം​ഗാളിന്റെ ജയം

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ നെറോക്കാ ലീഡെടുത്തു. ബെം​ഗളുരുവിൽ നിന്ന് കഴിഞ്ഞമാസം ടീമിലെത്തിയ ഭൂട്ടാനീസ് റൊണാൾഡോ ചെൻചോ ​ഗ്യെൽഷെനാണ് നെറോക്കയ്ക്ക് ലീഡ് സമ്മാനിച്ചത്. യുസ കറ്റ്സുമിയാണ് ​ഗോളിന് വഴിയൊരുക്കിയത്. ഈ ​ഗോളിന്റെ ബലത്തിൽ ആദ്യ പകുതിയിൽ നെറോക്കാ ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ മെക്സിക്കൻ താരം എന്റിക്വെ എസ്ക്വേഡ ഈസ്റ്റ് ബം​ഗാളിന്റെ വിജയനായകനായി.

-Advertisement-

67-ാം മിനിറ്റിൽ ജെയ്മി സാന്റോസി ബോക്സിലേക്കുയർത്തിയ ക്രോസിൽ നിന്ന് ഒന്നാന്തരം ഹെഡറിലൂടെ എസ്ക്വേഡ ടീമിനെ ഒപ്പമൊത്തിച്ചു. 86-ാം മിനിറ്റിൽ സമദ് അഹമ്മദ് മാലിക്കിന്റെ ക്രോസിന് തലവെച്ച് എസ്ക്വേഡ ഈസ്റ്റ് ബം​ഗാളിന് വിജയം സമ്മാനിച്ചു.