ഐ-ലീഗിലെ സൂപ്പർ ക്ലബ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകൻ അലെജാന്ദ്രോ മെനെൻഡെസ് സ്ഥാനമൊഴിഞ്ഞു. വ്യക്തപരമായി കാരണങ്ങളാൽ സ്വന്തം നാടായ സ്പെയിനിൽ തിരിച്ചെത്തണമെന്ന് അറിയിച്ചാണ് മെനെൻഡെസ് സ്ഥാനമൊഴിയുന്നതെന്നാണ് ക്ലബ് അധികൃതർ പറയുന്നത്.
ഐ-ലീഗിൽ ക്ലബിന്റെ മോശം ഫോം തുടരുന്നതിനുപിന്നാലെയാണ് പരിശീലകന്റെ രാജിയും. തുടർച്ചയായി മൂന്ന് മത്സരങ്ങൾ ലീഗിൽ ഈസ്റ്റ് ബംഗാൾ തോറ്റു. ഇതിൽ ഏറ്റവുമൊടുവിലെ തോൽവി കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാനോടായിരുന്നു. ലീഗിലിപ്പോൾ വെറും ഏഴാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. മെനെൻഡസ് സ്ഥാനമൊഴിഞ്ഞതോടെ പുതിയ പരിശീലകനെത്തുവരെ നിലവിലെ പരിശീലകസംഘത്തിനായിരിക്കും ക്ലബ് ചുമതല.
കഴിഞ്ഞ സീസൺ തുടക്കത്തിലാണ് മെനെൻഡെസ് ക്ലബ് പരിശീലകനായെത്തുന്നത്. സീസണിൽ ഈസ്റ്റ് ബംഗാളിനെ രണ്ടാം സ്ഥാനത്തെത്തിക്കാൻ മെനെൻഡെസിന് ആയി. ഒപ്പം രണ്ട് കൊൽക്കത്ത ഡെർബികളിലും ബഗാനെ തോൽപ്പിക്കുകയും ചെയ്തു.