SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളിന്റെ നേതൃത്വത്തിനെതിരെ കൂറ്റൻ പ്രതിഷേധമുയർത്തി ആരാധകർ. കോവി‍ഡ് നിയന്ത്രണങ്ങൾ വകവയ്ക്കാതെ ക്ലബ് പരിസരത്ത് ആരാധകർ തടിച്ചുകൂടിയിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശിയെന്നും റിപ്പോർട്ടുകളുണ്ട്.

ഈസ്റ്റ് ബം​ഗാളിൽ ക്ലബ് നേതൃത്വവും നിക്ഷപകരം തമ്മിലുള്ള പ്രശ്നത്തിലാണ് ആരാധകർ ഇടപെടുന്നത്. നിക്ഷേപകരായി ശ്രീ സിമെന്റ്സുമായി ഫൈനൽ എ​ഗ്രിമെന്റ് ഒപ്പുവയ്ക്കാൻ ക്ലബ് നേതൃത്വം തയ്യാറായില്ല. ഇതിനെതിരെയാണ് ആരാധകർ രം​ഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് ആരാധകകൂട്ടായ്മകൾ ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരക്കണക്കിന് ആരാധകർ ക്ലബ് പരിസരത്തേക്ക് പ്രതിഷേധവുമായെത്തിയത്.

അതേസമയം തന്നെ അനന്ദബസാർ പത്രിക റിപ്പോർട്ട് ചെയ്യുന്ന പ്രകാരം പ്രതിഷേധിക്കുന്ന ആരാധകരും ക്ലബ് നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായി. ആരാധകരിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഇന്ന് രാത്രി അടിയന്തരമായി ഈസ്റ്റ് ബം​ഗാളിന്റെ എക്സിക്യൂട്ടീവ് സമിതി യോ​ഗം ചേരുമെന്നും സൂചനകളുണ്ട്.