SHARE

ഈ വർഷം ഐ എസ് എൽ പ്രവേശനം നടത്താൻ തയ്യാറെടുക്കുന്ന ഈസ്റ്റ് ബെംഗാൾ ഇന്ത്യൻ പ്രതിരോധ സൂപ്പർ താരം നാരായൺ ദാസിനെ ടീമിലെത്തിക്കുമെന്ന് റിപ്പോർട്ട്. മുൻ ഒഡീഷ എഫ് സി താരമായ നാരായൺ ദാസുമായി ഈസ്റ്റ് ബെംഗാൾ അവസാന വട്ട ചർച്ചയിലാണെന്നും ഇരു കൂട്ടരും തമ്മിൽ അടുത്തയാഴ്ച കരാറിൽ ഏർപ്പെടുമെന്നുമാണ് ഗോൾ റിപ്പോർട്ട് ചെയ്യുന്നത്.

2012 ൽ പൈലാൻ ആരോസിലൂടെ സീനിയർ കരിയർ തുട‌ങ്ങിയ നാരായൺ ദാസ്, ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ രണ്ട് സീസണുകളിൽ എഫ് സി ഗോവയ്ക്ക് വേണ്ടി ശ്രദ്ധേയ പ്രകടനമാണ് കാഴ്ച വെച്ചത്. 2016 ൽ എഫ് സി പൂനെ സിറ്റിയിലെത്തിയ താരം 2017-18 സീസണിൽ ഗോവയിലേക്ക് തിരിച്ചു പോയി. തൊട്ടടുത്ത സീസണിൽ ഡെൽഹി ഡൈനാമോസായിരുന്നു താരത്തിന്റെ തട്ടകം. അവിടെ പരിശീലകൻ ജോസഫ് ഗാമ്പുവിന്റെ വിശ്വസ്ത താരമായി മാറിയ ഈ ഇരുപത്തിയാറുകാരൻ ക്ലബ്ബ്, ഒഡീഷ എഫ് സി യായപ്പോളും അവർക്കൊപ്പം തുടർന്നു. ഒഡീഷയ്ക്ക് വേണ്ടി കളിച്ച ഇക്കഴിഞ്ഞ സീസണ് ശേഷം താരം ഫ്രീ ഏജന്റാവുകയായിരുന്നു‌.

-Advertisement-

അതേ സമയം നേരത്തെ രണ്ട് തവണയായി ഈസ്റ്റ് ബെംഗാളിൽ കളിച്ചിട്ടുള്ള താരമാണ് നാരായൺ ദാസ്. 2015-16 സീസണിലും, 2017 ലുമായിട്ടായിരുന്നു ഇത്.