SHARE

ഐ.എസ്.എല്ലിലേക്ക് പ്രവേശനം പ്രതീക്ഷിച്ചിരിക്കുന്ന കൊൽക്കത്ത ക്ലബ് ഈസ്റ്റ് ബം​ഗാൾ പുതിയ പരിശീലകനായുള്ള അന്വേഷണം ആരംഭിച്ചു. പ്രമുഖരുടേതടക്കം ഒട്ടേറെ പേർ അപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് പരിശീലകൻ യുസേബിയോ സാക്രിസ്റ്റാൻ, വിഖ്യാത ഇം​ഗ്ലീഷ് താരം റോബി ഫൗളർ‍ തുടങ്ങിയ പേരുകൾ പരി​ഗണനയിലുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കൊൽക്കത്ത ആസ്ഥാനമായുള്ള ശ്രീ സിമെന്റ്സാണ് അടുത്തയിടെ ഈസ്റ്റ് ബം​ഗാളിൽ നിക്ഷേപം നടത്തിയത്. തുടർന്നാണ് വരുന്ന ഐ.എസ്.എല്ലിലേക്ക് സ്ഥാനം നേടുന്നതിനായി ഈസ്റ്റ് ബം​ഗാൾ ബിഡ് സമർപ്പിച്ചത്. ബിഡ് മിക്കവാറും ഈ കൊൽക്കത്ത ക്ലബിന് അനുകൂലമാകുമെന്നാണ് സൂചന.

-Advertisement-

ഈ പ്രതീക്ഷയിലാണ് ക്ലബ് പുതിയ പരിശീലകനെ തേടുന്നത്. ബാഴ്സലോണയുടെ മുൻ താരവും സഹപരിശീലകനുമായ യുസേബിയോയുടെ പേരിനാണ് മുൻതൂക്കം. ഫ്രാങ്ക് റൈക്കാർഡിന്റെ ബാഴ്സ പരിശീലകസംഘത്തിലുണ്ടായിരുന്ന യുസേബിയോ പിന്നീട് ബി ടീമിന്റേയും ചുമതലവഹിച്ചിരുന്നു. ഒരിക്കൽ ലൂയിസ് എന്റിക്വെയ്ക്ക് പകരക്കാരനായി ബാഴ്സ സീനിയർ ടീം പരിശീലകസ്ഥാനത്തേക്കും യുസേബിയോയെ പരി​ഗണിച്ചിരുന്നു. ഏറ്റവുമൊടുവിൽ സ്പാനിഷ് ക്ലബ് ജിറോണയെയാണ് യുസേബിയോ പരിശീലിപ്പിച്ചത്.

ലിവർപൂളിന്റെ ഇതി​ഹാസതാരം റോബി ഫൗളറിന്റേ പേരും പരി​ഗണനയിലുണ്ട്. കളിക്കാരനെന്ന നിലയിൽ സൂപ്പർതാരമാണെങ്കിലും പരിശീലകവേത്തിൽ ഫൗളർ പോര. വളരെ കുറച്ചുകാലം ഓസ്ട്രേലിയൻ ക്ലബ് ബ്രിസ്ബേൻ റോറിനേയും തായ്ലൻഡ് ക്ലബ് മുവാങ്തോങ് യുണൈറ്റഡിനേയും പരിശീലിപ്പിച്ചത് മാത്രമാണ് ഫൗളറിന്റെ പരിചയസമ്പത്ത്.