SHARE

സൂപ്പര്‍ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഐസോള്‍ എഫ് സിയെ കീഴടക്കി ഈസ്റ്റ് ബംഗാള്‍. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍ട്ടി ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ വിജയിച്ചത്. ലാല്‍ഡംമാവിയയാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി പെനാല്‍ട്ടി ഗോളാക്കി മാറ്റിയത്. വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി മാറി.

മത്സരത്തിലുനീളം മികച്ച നടത്തിയ ഈസ്റ്റ് ബംഗാള്‍ അര്‍ഹിച്ച പെനാല്‍ട്ടിയാണ് കളിയുടെ അവസാന നിമിഷത്തില്‍ നേടിയെടുത്തത്. മൈതാനമധ്യഭാഗത്ത് നിന്ന് ഈസ്റ്റ് ബംഗാളിന്റെ ക്രോമക്ക് മികച്ചൊരു ത്രൂ ബോളാണ് ലഭിച്ചത്. എന്നാല്‍ ഐസോള്‍ ഗോള്‍ കീപ്പര്‍ ക്രോമയെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍ട്ടി വിധിക്കുകയായിരുന്നു. കിക്കെടുത്ത റാള്‍ട്ടെയ്ക്ക് അല്‍പ്പം പോലും പിഴച്ചില്ല. ഐസോള്‍ ഗോള്‍ കീപ്പറെ കാഴ്ച്ചക്കാരനാക്കി നിര്‍ത്തി പന്ത് അനായാസം വലയിലേക്ക്.

നേരത്തെ മുംബൈ സിറ്റ എഫ് സിയെ 2-1ന് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാള്‍ ക്വാര്‍ട്ടറിലെത്തിയിരുന്നത്. ഐസോള്‍ ആദ്യ ഐ എസ് എല്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയെ പെനാല്‍ട്ടിയിലൂടെയാണ് മറികടന്നിരുന്നത്. 11ന് നടക്കുന്ന അടുത്ത ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മോഹന്‍ ബഗാന്‍ ഷില്ലോംഗ് ലാജോംഗിനെ നേരിടും