SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളിന് ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്ഫർ‍ വിലക്ക് ഉടൻ നീക്കും. ഇന്ത്യൻ വംശജനായി ഇറാൻ താരം ഒമിദ് സിങ്ങിന് നൽകാനുള്ള പ്രതിഫലക്കുടിശിക ഈസ്റ്റ് ബം​ഗാൾ കൊടുത്തുതീർത്തതോടെയാണിത്. ഖേൽനൗ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

മുമ്പ് ഈസ്റ്റ് ബം​ഗാൾ സൈൻ ചെയ്ത താരാണ് ഒമിദ്. എന്നാൽ പിന്നീട് ക്ലബ് അധികൃതർ കരാറിൽ നിന്ന് പിന്മാറിയതോടെ ഈ നീക്കം പാളി. ഇതോടെയാണ് പ്രതിഫലക്കുടിശിക ആരോപിച്ച് ഒമിദ് പരാതി നൽകിയത്. ഇതിനൊടുവിലാണ് ഈ മാസം ആദ്യം ഫിഫ ഈസ്റ്റ് ബം​ഗാളിന് വിലക്കേർപ്പെടുത്തിയത്. എന്നാലിപ്പോൾ ഒമിദിന് കിട്ടാനുള്ള പ്രതിഫലം ഈസ്റ്റ് ബം​ഗാൾ കൊടുത്തതീർത്തു. ഇന്നലെ തന്നെ താരം ക്ലബിന് ഇക്കാര്യത്തിൽ എൻഓസി നൽകിയെന്നും ഇത് ക്ലബ് നേതൃത്വം ഫിഫയെ അറിയിച്ചെന്നും ഇതോടെ വിലക്ക് ഉടൻ നീക്കുമെന്നും നിലത്പൽ ബസക്കും ട്വീറ്റ് ചെയ്തു.

വിലക്ക് നീക്കുന്നതോടെ ഈസ്റ്റ് ബം​ഗാളിന് ഇം​ഗ്ലീഷ് താരം ജെയ്ക് ജെർവിസിനെ ഐഎസ്എല്ലിൽ രജിസ്റ്റർ ചെയ്യാം. നേരത്തെ തന്നെ ഈസ്റ്റ് ബം​ഗാൾ സൈൻ ചെയ്ത താരമാണ് ഈ ഇം​ഗ്ലീഷ് ഫോർവേഡ്. എന്നാൽ വിലക്ക് വന്നതോടെ താരത്തെ രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നു.