SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളിലേക്കെത്തുന്നത് നൈജീരിയൻ സ്ട്രൈക്കർ ഡാനിയൽ ചിമ. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഈ പേര് വെളിപ്പെടുത്തിയത്.

ഐഎസ്എൽ എട്ടാം സീസണിന് തയ്യാറെടുക്കുന്ന ഈസ്റ്റ് ബം​ഗാൾ ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങെല്ലാം പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് വിദേശതാരങ്ങളിലേക്ക് കടന്നത്. സ്ലോവേനിയൻ മിഡ്ഫീൽഡർ അമീർ ഡെർവിസെവിച്ച്, ഓസ്ട്രേലിയൻ സെന്റർ ബാക്ക് ടോമിസ്ലാവ് മർജേല എന്നിവരുടെ സൈനിങ് ഈസ്റ്റ് ബം​ഗാൾ പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ട് സൈനിങ്ങുകൾ കൂടി ക്ലബ് പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് മാർക്കസ് പറയുന്നത്. ഇതിലൊന്നാണ് ചിമ. മറ്റൊരാൾ ക്രൊയേഷ്യൻ സെന്റർ ബാക്കാണ്. എന്നാൽ ഈ താരത്തിന്റെ പേര് മാർക്കസ് വെളിപ്പെടുത്തിയിട്ടില്ല.

30-കാരനായ ചിമ നോർവെ, പോളണ്ട് എന്നീ യൂറോപ്യൻ രാജ്യങ്ങളിലെ ലീ​ഗുകലിലും ചൈനയിലെ ലീ​ഗുകളിലുമാണ് മുമ്പ് കളിച്ചിട്ടുള്ളത്. നോർവീജിയൻ ക്ലബ് മോൾഡെയ്ക്കായി 160-ലേറെ മത്സരങ്ങളാണ് ചിമ കളിച്ചിട്ടുള്ളത്. ചൈനീസ് ക്ലബ് തായ്സു യുവാൻഡയ്ക്കായാണ് ചിമ ഒടുവിൽ കളിച്ചത്.