SHARE

മുൻ കേരളാ‌ബ്ലാസ്റ്റേഴ്സ് താരവും, അഞ്ചാം സീസൺ ഐ എസ് എല്ലിലിൽ ഡെൽഹി ഡൈനാമോസിന്റെ കളികാരനുമായ മണിപ്പൂർ മധ്യനിര താരം സിയാം ഹംഗൽ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബെംഗാളിലെത്തും. ഡെൽഹി ഡൈനാമോസിൽ നിന്ന് ലോണടിസ്ഥാനത്തിൽ താരം ഈസ്റ്റ് ബെംഗാളിലെത്തും എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ‌ സീസൺ ഐ എസ് എല്ലിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന സിയാം ഹംഗൽ, ഈ സീസണിലാണ് ഡൈനാമോസിലെത്തിയത്. എന്നാൽ പരിശീലകന്റെ ഇഷ്ടം പിടിച്ചുപറ്റാൻ കഴിയാതിരുന്ന ഹംഗലിന് ഈ സീസൺ ഐ എസ് എല്ലിൽ ഇതേ വരെ കളിക്കാൻ ഇറങ്ങാനായില്ല. സീസണിൽ ഇതേ വരെ ഡെൽഹി നിരാശാജനകമായ പ്രകടനമാണെങ്കിലും ഹംഗലിനെ മധ്യനിരയിൽ പരീക്ഷിക്കാൻ അവരുടെ വിദേശ പരിശീലകൻ ജോസ്ഫ് ഗാമ്പു തുനിഞ്ഞിരുന്നില്ല.

അതേ സമയം ഈ സീസൺ ഐലീഗിൽ ഈസ്റ്റ് ബെംഗാളിന്റെ മധ്യനിര തീർത്തും ദുർബലമാണ്. പല താരങ്ങളേയും മധ്യനിരയിൽ മാറിമാറി പരിശീലക‌ൻ പരീക്ഷിച്ചെങ്കിലും പ്രതീക്ഷയ്ക്കൊത്തുയരാൻ അവർക്കാർക്കും കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് ഹംഗലിനെ ഈസ്റ്റ് ബെംഗാൾ നോട്ടമിട്ടത്. ഹംഗൽ ടീമിലെത്തുന്നതോടെ തങ്ങളുടെ മധ്യനിരയിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് ഈസ്റ്റ് ബെംഗാൾ കരുതുന്നത്.