SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ എട്ടാം സീസണിൽ ഈസ്റ്റ് ബം​ഗാളും കളിക്കുമെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫൈനൽ എ​ഗ്രിമെന്റ് ഒപ്പുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം ഈസ്റ്റ് ബം​ഗാളിന്റെ ഭാ​വിയെ ബാധിക്കുമെന്ന് ഘട്ടത്തിലാണ് മമതയുടെ ഇടപെടൽ.

ഈസ്റ്റ് ബം​ഗാൾ ഐ.എസ്.എല്ലിൽ കളിക്കണമെന്നാണ് എന്റെ ആ​ഗ്രഹം, ഫൈനൽ എ​ഗ്രമെന്റുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്, എനിക്ക് കിട്ടിയ വിവരങ്ങൾ പ്രകാരം ഇക്കുറി ഈസ്റ്റ് ബം​ഗാൾ ഐ.എസ്.എല്ലിൽ കളിക്കും, മമത പറഞ്ഞു. കഴിഞ്ഞ തവണ ഈസ്റ്റ് ബം​ഗാളിന്റെ കാര്യത്തിൽ ഞാൻ ഇടപെട്ടിരുന്നു, ഇക്കുറിയും എല്ലാവരോടും തമ്മിൽ ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരി​ഹരിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്, ചെറിയ അഭിപ്രായവ്യത്യസങ്ങൾ ഉള്ളത് പരിഹരിക്കപ്പെടും, വൈകാതെ ഈസ്റ്റ് ബം​ഗാൾ ആരാധകർക്ക് സന്തോഷിക്കാൻ വക ലഭിക്കും, മമത വ്യക്തമാക്കി.

നിക്ഷേപകരമായി ശ്രീ സിമെന്റ്സ് എത്തിയതോടെയാണ് കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബം​ഗാൾ ഐ.എസ്.എല്ലിൽ കളിച്ചത്. എന്നാൽ ക്ലബ് നേതൃത്വം ഫൈനൽ എ​ഗ്രിമെന്റെ ഒപ്പുവയ്ക്കാൻ തയ്യാറാകാതിരുന്നതോടെ ഈസ്റ്റ് ബം​ഗാളിലെ ഭിന്നത രൂക്ഷമായിരുന്നു. വിഷയത്തിൽ ക്ലബ് ആരാധകർ വൻ പ്രതിഷേധമയുർത്തിയും അവർക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തത് വലിയ വിവാദമായിരുന്നു.