SHARE

അയര്‍ലന്‍ഡിന്റെ ഇതിഹാസ താരങ്ങളിലൊരാളായ എഡ് ജോയ്‌സിന് പുതിയ ദൗത്യം. വനിതാ ടീമിന്റെ സ്ഥിരം പരിശീലകനായി ജോയ്‌സിനെ ക്രിക്കറ്റ് അയര്‍ലന്‍ഡ് നിയമിച്ചു. സ്ഥിരം പരിശീലകനായിരുന്ന ആരോണ്‍ ഹാമില്‍ട്ടണ്‍ പടിയിറങ്ങിയതോടെയാണ് ജോയ്‌സിനെ സ്ഥിരപ്പെടുത്തിയത്.

ജോയ്‌സിന്റെ കീഴില്‍ അയര്‍ലന്‍ഡ് വനിതകള്‍ ലോകകപ്പ് യോഗ്യതറൗണ്ടില്‍ ഇറങ്ങിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടുവര്‍ഷത്തെ കരാറാണ് ജോയ്‌സിന് നല്കിയിരിക്കുന്നത്. പുതിയ ദൗത്യം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമായി കളിച്ചിട്ടുള്ള ജോയ്‌സ് 78 മത്സരങ്ങളില്‍ ഐറിഷ് കളറിലിറങ്ങി. 2622 റണ്‍സും നേടിയ. 40മത്തെ വയസിലാണ് അദേഹം വിരമിക്കുന്നത്.