SHARE

ഇന്ത്യയും, ബംഗ്ലാദേശും തമ്മിൽ കഴിഞ്ഞ വർഷം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന രാജ്യത്തെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് കണ്ടത് 43 മില്ല്യൺ ആൾക്കാർ. ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്ക്) ആണ് കഴിഞ്ഞ ദിവസം ഈ കണക്ക് പുറത്ത് വിട്ടത്. 2 ബില്ല്യൺ മിനുറ്റ് കാഴ്ചയും ഈ മത്സരത്തിന് ലഭിച്ചെന്നാണ് ബാർക്ക് പുറത്ത് വിട്ട കണക്കിൽ വ്യക്തമാക്കുന്നത്.

അതേ സമയം കഴിഞ്ഞ വർഷം നവംബർ 22 ന് ആരംഭിച്ച തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ഉജ്ജ്വല ജയമായിരുന്നു ഇന്ത്യ, ബംഗ്ലാദേശിനെതിരെ കുറിച്ചത്. ബാറ്റിംഗിലും, ബോളിംഗിലും ആധികാരിക പ്രകടനം നടത്തിയ ഇന്ത്യ, അയൽക്കാരെ ഇന്നിംഗ്സിനും 46 റൺസിനുമാണ് തകർത്തത്. മത്സരത്തിന്റെ രണ്ടിന്നിംഗ്സുകളിൽ നിന്നുമായി 9 വിക്കറ്റുകൾ വീഴ്ത്തിയ ഇഷാന്ത് ശർമ്മയായിരുന്നു ഈ ചരിത്ര ടെസ്റ്റിലെ മാൻ ഓഫ് ദി മാച്ച്.