SHARE

ഇറ്റാലിയൻ ക്ലബ് എ.എസ്.റോമയുടെ നായകൻ കൂടിയായ സൂപ്പർതാരം എഡിൻ സെക്കോ ക്ലബിൽ തുടരാൻ സാധ്യത. യുവന്റസ്, ഇന്റർ മിലാൻ തുടങ്ങിയ സൂപ്പർ ക്ലബുകളുടെ ഓഫുറുകൾ മുന്നിലുണ്ടെങ്കിലും അത് സെക്കോ തള്ളിക്കളയാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. കുടുംബപരമായ കാരണങ്ങളാണ് പ്രധാനമായും ഇതിന് പിന്നിലെന്നാണ് സൂചന.

2015 മുതൽ റോമയ്ക്കൊപ്പമുണ്ട് സെക്കോ. അതിനാൽ തന്നെ ​​ദീർഘനാളായി റോമിൽ തന്നെയാണ് കുടുംബത്തോടൊപ്പം താമസം. സെക്കോയുടെ ഭാര്യ അമ്ര ഇപ്പോൾ ​ഗർഭിണിയാണ്. ഈ സാഹചര്യത്തിൽ റോമിൽ നിന്ന് മാറിനിൽക്കാൻ അമ്രയ്ക്ക് താൽപര്യമില്ല. ഒപ്പം സെക്കോ റോം വിടുന്നതിനോടും യോജിപ്പില്ല. ഇതോടെയാണ് ഇന്ററിന്റേയും യുവന്റസിന്റേയും ഓഫറുകൾ നിരസിക്കാൻ സെക്കോ തീരുമാനിച്ചിരിക്കുന്നതാണ് ഇറ്റാലിയൻ മാധ്യങ്ങളുടെ റിപ്പോർട്ട്.

അതേസമയം റോമയിൽ തുടർന്നാൽ ഫസ്റ്റ് ഇലവനിൽ സെക്കോയ്ക്ക് സ്ഥാനമുറപ്പാണ്. എന്നാൽ ഇന്ററിലോ യുവന്റസിലോ ചെന്നാൽ അക്കാര്യത്തിൽ ഉറപ്പൊന്നുമില്ല. ഇതും വൻ ക്ലബുകളുടെ ഓഫറുകൾ നിരസിക്കുന്നതിന് സെക്കോയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന