SHARE

ലോകഫുട്ബോളിൽ ഭാവിയിലെ പവർഹൗസുകളിലൊന്നായി ഇന്ത്യ മാറുമെന്ന് സ്പാനിഷ് താരവും എഫ്.സി ​ഗോവ ക്യാപ്റ്റനുമായ എഡു ബെഡിയ. കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യയുടെ സൗഹൃദമത്സരങ്ങൾക്ക് പിന്നാലെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലാണ് എഡു ഇക്കാര്യം കുറിച്ചത്.

യുവതാരങ്ങളെ വളർത്തിയെ‌‌ടുക്കുന്നതിലും അവർക്ക് ദേശീയ ടീമിൽ അവസരം നൽകുന്നതിലും ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് ഏറെ ശ്രമിക്കുന്നുണ്ട്, എങ്കിലും കരുത്തായ എതിരാളികൾക്കെതിരെ കളിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ യഥാർഥത്തിൽ എന്താണ് വെളിപ്പെടുകയാണ്, പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ഇന്ത്യയെ എപ്പോൾ ലോകകപ്പിൽ കാണാമെന്ന്, പക്ഷെ എനിക്ക് തോന്നുന്നില്ല, ഇന്ത്യ തന്നെ സ്വയം അക്കാര്യം ചോദിക്കാറായെന്ന്, ആ സ്വപ്നം പൂവണിയാനായി, വളർഷങ്ങളോളം നീണ്ട അക്കാദമികളിലെ പ്രയത്നവും ​ഗ്രാസറൂട്ട്, യൂത്ത് ഡെവലപ്മെന്റ് മേഖലയിലെ വലിയ നിക്ഷേപങ്ങളും ആവശ്യമാണ്, ഇന്ത്യ ഭാവിയിൽ ലോകഫുട്ബോളെ ഒരു പവർഹൗസാകുമെന്നാണ് ഞാൻ കരുതുന്നത്, എന്നാൽ അതിനായി വർഷങ്ങളോളം നീണ്ട‌ കഠിനാധ്വാനവും ക്ഷമയും ആവശ്യമാണ്, എഡു കുറിച്ചു.

ദേശീയ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ വംശജരായ വിദേശതാരങ്ങളെ കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ട്. എന്നാൽ അതിനോട് എഡുവിന് യോജിപ്പില്ല. പകരം താഴെത്തട്ടിലേക്കും മികച്ച പരിശീലകരെ കൊണ്ടുവരാനും അതോടൊപ്പം അടിസ്ഥാന വികസനത്തിലും ശ്രദ്ധ ചെലുത്തണമെന്നാണ് എഡു പറയുന്നത്