SHARE

ക്ലബ് വിട്ടേക്കുമെന്ന ആശങ്കകൾക്ക് അന്ത്യം കുറിച്ച് സ്പാനഷ് സൂപ്പർതാരം എഡു ബഡിയ ഐ.എസ്.എൽ സൂപ്പർ ക്ലബ് എഫ്.സി.​ഗോവയുമായി കരാർ പുതുക്കി. ഒരു വർഷത്തേക്ക് കൂടിയാണ് സ്പാനിഷ് മിഡ്ഫീൽഡറായ എഡു ​ഗോവയിൽ തുടരുക

2017 മുതൽ ​ഗോവയ്ക്കൊപ്പമുണ്ട് എഡു. എന്നാൽ ഇക്കഴിഞ്ഞ സീസണിൽ താരത്തിന് അവസരം കുറഞ്ഞു. പരുക്കും ഫ്രഞ്ച് താരം ഹ്യൂ​ഗോ ബോമോസിന്റെ മിന്നും പ്രകടനവുമാണ് എഡുവിന്റെ അവസരങ്ങൾ കുറച്ചത്. എങ്കിലും കളിക്കാനിറങ്ങിയ പത്ത് മത്സരങ്ങളിൽ നിന്ന് അഞ്ച് ​ഗോളുകൾ നേടി എഡു. എന്നാൽ ഇടയ്ക്ക് പ്ലേ ഓഫിന് മുമ്പായി താരം നാട്ടിലേക്ക് മടങ്ങിയത് ആരാധകരുടെ ഇടയിൽ ആശങ്ക പരത്തിയിരുന്നു. ​ഗോവ വിടാൻ എഡു താൽപര്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് തിരിച്ചെത്തിയ താരം ഇപ്പോൾ ഒരു വർഷത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചിരിക്കുകയാണ്.

ബാഴ്സലോണയുടെ ബി ടീം താരമായിരുന്നു എഡു. ജർമനിയിലും കുറച്ചുനാൾ കളിച്ചിട്ടുണ്ട് ഈ 31-കാരൻ. സ്പെയിന്റെ അണ്ടർ 20,21 ടീമുകൾക്കായും എഡു ബൂട്ടുകെട്ടിയിട്ടുണ്ട്.