SHARE

ആഴ്സനലിന്റെ സുവർണാകല സൂപ്പർതാരങ്ങളിലൊരാളായ എഡു ക്ലബിലേക്ക് തിരിച്ചെത്തി. ഏറ്റവും നിർണായകമായ ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്തേക്കാണ് എഡുവിന്റെ വരവ്. ഇത് ആദ്യമായാണ് ടെക്നിക്കൽ ഡയറക്ടർ പദവിയിൽ ആഴ്സനൽ ഒരാളെ നിയമിക്കുന്നത്.

ബ്രസീൽ ദേശീയ ടീമിന്റെ ജനറൽ കോ ഓർഡിനേറ്റർ സ്ഥാനമൊഴിഞ്ഞാണ് എഡു ആഴ്സനലിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ ആഴ്സനലിൽ റിക്രൂട്ട്മെന്റ് ഹെഡ്, സി.ഇ.ഓ എന്നീ പദവികളാണുണ്ടായിരുന്നത്. എന്നാലിപ്പോഴാണ് മറ്റ് ക്ലബുകളിലൊക്കെ നിർണായകമായ ടെക്നിക്കൽ ഡയറക്ടർ വേണമെന്ന് ആഴ്സനൽ തീരുമാനിച്ചത്. ഇക്കര്യം പരി​ഗണിച്ചപ്പോൾ തന്നെ ബ്രസീലുകാരനായ എഡുവിന്റെ പേരിന് തന്നെയായിരുന്നു മുൻതൂക്കം

2001 മുതൽ നാല് സീസണുകളിലാണ് മിഡ്ഫീൽഡറായ എഡു ആഴ്സനലിനായി കളിച്ചത്. ഇക്കാലയളവിൽ ആഴ്സനൽ രണ്ട് പ്രീമിയർ ലീ​ഗ് കിരീടം ചൂടുകയും ചെയ്തിരുന്നു. 2003-04 സീസണിൽ തോൽവിയറിയാതെ ആഴ്സനൽ പ്രീമിയർ ലീ​ഗ് കിരീടം ചൂടിയപ്പോൾ ടീമിൽ നിർണായകമായിരുന്നു എഡുവിന്റെ സാന്നിധ്യം.