SHARE

ഒമാൻ ക്ലബ് അൽ സീബിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ് എൽക്കോ ഷട്ടോരി. ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിട്ടുള്ള എൽക്കോ രണ്ട് മാസം മുമ്പ് മാത്രമാണ് അൽ സീബിന്റെ ചുമതലയേറ്റത്. എന്നാൽ പിതാവിന്റെ അസുഖത്തെത്തുടർന്നാണ് എൽക്കോ പരിശീലകസ്ഥാനം ഉപേക്ഷിക്കുന്നത്.

2020-ൽ ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്ത് നിന്ന് പുറത്തായ എൽക്കോ പിന്നീട് കുറേ നാൾ ക്ലബ് ചുമതലകളൊന്നുമേറ്റില്ല. ഒക്ടോബറിലാണ് ഈ ഡച്ച് പരിശീലകൻ അൽ റീബിന്റെ ചുമതലയേറ്റെടുക്കുന്നത്. എൽക്കോയുടെ കീഴിൽ അഞ്ച് ലീ​ഗ് മത്സരങ്ങളാണ് അൽ റീബ് കളിച്ചത്. ഇതിൽ മൂന്നിലും ടീമിനെ വിജയിപ്പിച്ച എൽക്കോ രണ്ടിൽ സമനിലയും വഴങ്ങി. ലീ​ഗിൽ അൽ റീബ് തോൽവിയറിയാതെ മൂന്നാം സ്ഥാനത്ത് കുതിക്കവെയാണ് എൽക്കോ ക്ലബ് വിടുന്നത്.

കഴിഞ്ഞ മാസം അവസാനം എൽക്കോ നാട്ടിലേക്ക് മടങ്ങിയിരുന്നു. അർബുദബാധിതനായ പിതാവിനൊപ്പം സമയം ചിലവഴക്കുന്നതിനായാണ് എൽക്കോ നെതർലൻഡ്സിലേക്ക് മടങ്ങിയത്. തുടർന്ന് ഇന്നാണ് അൽ സീബിന്റെ പരിശീലകസ്ഥാനം ഒഴിയുന്നതായി എൽക്കോ തന്നെ ട്വിറ്ററിലൂടെ അറിയിച്ചത്.