SHARE

പ്രീസീസണിന് യുഎഇയിലേക്ക് പോകുംമുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍ക്കോ ഷട്ടോരി മാധ്യമങ്ങളോട് തന്റെ പ്രതീക്ഷകള്‍ പങ്കുവച്ചു. ടീമിനെ ഒരുക്കാന്‍ കൂടുതല്‍ സമയം കിട്ടിയത് ഗുണംചെയ്യുമെന്ന് വ്യക്തമാക്കിയ ഷട്ടോരി മികച്ച പ്രകടനം നടത്തുമെന്ന ആത്മവിശ്വാസവും പങ്കുവച്ചു. ആരാധകരോട് ഒരഭ്യര്‍ഥന നടത്താനും ഷട്ടോരി മറന്നില്ല.

തോല്‍വിയിലും ജയത്തിലും ഒപ്പമുണ്ടാകണം. നാം ഇഷ്ടപ്പെടുന്ന ടീമിനോട് ഒരുതരം വിശ്വാസ്തത ഉണ്ടാകണം. ജയത്തിലായാലും തോല്‍വിയിലായാലും ടീമിനൊപ്പം ഉറച്ചുനില്ക്കണം. എനിക്ക് ആകെ രണ്ട് ഇഷ്ടടീമുകളെ ഉണ്ടായിരുന്നുള്ളു; ബാഴ്‌സലോണയും അയാക്‌സും. അതു തോല്‍വിയാണെങ്കിലും ജയമാണെങ്കിലും. ഈ രീതിയിലുള്ള പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്- ഷട്ടോരി വ്യക്തമാക്കി.

ആറാം സീസണ് മുന്നോടിയായുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നടക്കും. മിച്ചി സ്‌പോര്‍ട്‌സ് ഹാളുമായി സഹകരിച്ചാകും ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ പര്യടനം ആരംഭിക്കുക. നാല് ആഴ്ച നീളുന്ന പ്രീസീസണ്‍ നാലിന് ആരംഭിക്കും. യുഎഇയിലെ പ്രൊഫഷണല്‍ എ, ബി ഡിവിഷന്‍ ക്ലബ്ബുകള്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നാല് മത്സരങ്ങള്‍ കളിക്കും. ആറാം തിയതി അല്‍ ഫുജൈറയിലെ ഡിബ്ബ ക്ലബുമായാണ് ആദ്യ മത്സരം.