SHARE

ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ​ ​കളിക്കാരനെന്ന നേട്ടം കൈവരിച്ച ഈജിപ്ത് ഇതിഹാസ ​ഗോളി എസ്സാം എൽ ഹാദരി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരിമിച്ചു. കഴിഞ്ഞ ദിവസം ഇറിക്കിയ പത്രക്കുറിപ്പിലാണ് 22വർഷം നീണ്ട കരയിർ അവസാനിപ്പിക്കുന്ന കാര്യം ഹാദരി പ്രഖ്യാപിച്ചത്. അതേസമയം ഹാദരി ക്ലബ് ഫുട്ബോളിൽ തുടരും

എല്ലാ തുടക്കങ്ങൾക്കും ഒരു അവസാനമുണ്ടാകും. വളരെയേറെ ആലോചിച്ചാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുത്ത്. ഈജിപ്തിനായി ആദ്യ മത്സരം കളച്ചിട്ട് ഇന്നേയ്ക്ക്, 22 വർഷവും നാല് മാസവും 12 ദിവസവുമാണ്. ഇന്ന് തന്നെ ആ തീരുമാനമെടുത്തു. ലോകകപ്പ് കളിച്ച് ഈജിപ്ഷ്യൻ ജനതയെ സന്തോഷിപ്പിക്കാനായി, കരിയറിലെ വലിയ നേട്ടം അതാണ്,ഹാദരി പ്രസ്താവനയിൽ കുറിച്ചു.

1996-ലാണ് ഈജിപ്തിനായി ഹാദരി അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 159 മത്സരങ്ങളിൽ ഹാദരി ഈജിപ്ത് ​ഗോൾവല കാത്തു. നാല് തവണ ആഫ്രിക്കൻ നേഷ്ൻസ് കപ്പ് സ്വന്തമാക്കിയ ടീമിൽ ഹാദരിയുണ്ടായിരുന്നു. നാല് തവണ ആഫ്രിക്കയിലെ മികച്ച ​ഗോളിയായും ഹാദരി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി ലോകകപ്പിൽ സൗദി അറേബ്യക്കെതിരായ മത്സരത്തിലാണ്, ഏറ്റവും പ്രായം കൂടിയ ലോകകപ്പ് താരമെന്ന നേട്ടം,ഹാദരി കൈവരിച്ചു. 45 വയസും 161 ദിവസവുമായിരുന്നു ഹാദരിയുടെ പ്രായം