SHARE

ഇക്കുറി ആഫ്രിക്കൻ നേഷൻസ് കപ്പിൽ മുഹമ്മദ് സാലയുടെ ഈജിപ്ത് കിരീടം ചൂടുമെന്ന് സെന​ഗൽ ഇതിഹാസം എൽ ഹാജി ദിയൂഫ്. 2002 ലോകകപ്പിൽ ഫ്രാൻസിനെയടക്കം ഞെട്ടിച്ച് ക്വാർട്ടറിലെത്തിയ സെന​ഗലിന്റെ ഹീറോയായിരുന്നു ദിയൂഫ്

എന്റെ സ്വന്തം രാജ്യമായ സെന​ഗലിനെ ഞാൻ പിന്തുണയ്ക്കുന്നു അവർക്ക് കിരീടം നേടാനാകുമെന്നാണ് എന്റെ പ്രതീക്ഷ, എന്നാൽ കിരീടമുയർത്താൻ ഏറ്റവും സാധ്യത ആതിഥേയരായ ഈജിപ്തിന് തന്നെയാണ്. മൊറോക്കോ, നൈജീരിയ എന്നീ ടീമുകൾക്കും സാധ്യതയുണ്ട്, ലിവർപൂൾ മുൻ താരം കൂടിയായ ദിയൂഫ് പറഞ്ഞു. സ്വന്തം നാട്ടിൽ സ്വന്തം കാണികളുടെ മുന്നിലാണ് ഈജിപ്ത് കളിക്കുന്നത്, ഒപ്പം സാലയെ പോലെയുള്ള കളിക്കാരുമവർക്കുണ്ട്, ഇത് മുൻതൂക്കമാണ്, ദിയൂഫ് കൂട്ടിച്ചേർത്തു

-Advertisement-

ഈജിപ്തിൽ ജൂൺ- ജൂലൈ മാസങ്ങളിലാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് അരങ്ങേറുന്നത്. ഈ വർഷം മുതൽ ടീമുകളുടെ എണ്ണം പതിനാറിൽ നിന്ന് ഇരുപത്തിനാലാക്കി ഉയർത്തിയിട്ടുണ്ട്. കാമറൂണാണ് നിലവിലെ ജേതാക്കൾ