SHARE

കൈമുട്ടിന് പരിക്കേറ്റ ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്തിന് ഈ സീസൺ ഐപിഎല്ലിൽ കളിക്കാനാവില്ല. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിച്ചുകൊണ്ടിരിക്കെയാണ് സ്മിത്തിന് പരിക്കേറ്റത്‌. തുടർന്നുള്ള പരിശോധനയിൽ താരത്തിന് ശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ച് നാൾവിശ്രമവും വേണ്ടി വരും എന്നതിനാലാണ് സ്മിത്ത് ഐപിഎല്ലിൽ കളിക്കില്ലെന്നുറപ്പായത്. തങ്ങളുടെ സൂപ്പർ താരത്തിന് കളിക്കാനാവില്ലെന്നത്‌ സ്മിത്തിന്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. നിലവിൽ പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്നുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിലക്ക് നേരിടുന്ന സ്മിത്ത്, വിലക്കിന്റെ കാലാവധി അവസാനിച്ച് മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനൊരുങ്ങുകയായിരുന്നു.

കൈമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് പാകിസ്ഥാനെതിരെയുള്ള‌പരമ്പരയും സ്മിത്തിന് നഷ്ടമാകും. ഇതോടെ താരത്തിന്റെ അന്താരാഷ്ട്ര തിരിച്ചുവരവും വൈകുമെന്നാണ് റിപ്പോർട്ട്. ലോകകപ്പ് അടുത്തെത്തുന്നതിനാൽ ഓസീസ് ടീമിനും സ്മിത്തിന്റെ പരിക്ക് നിരാശ സമ്മാനിക്കുന്നുണ്ട്.