SHARE

ആഴ്സനലിൽ നിന്ന് പുറത്താക്കപ്പെട്ട സ്പാനിഷ് പരിശീലകൻ യുനായ് എമ്റി നോട്ടമിട്ടുന്നത് മറ്റ് വമ്പൻ ക്ലബുകളെന്ന് സൂചന. ഇം​ഗ്ലീഷ് ക്ലബ് എവർട്ടനും ചൈനീസ് ക്ലബുകളും നൽകിയ വാ​ഗ്ദാനം എമ്റി തള്ളിയാതോടെയാണ് ഇത്തരമൊരു സാധ്യത തെളിയുന്നത്.

ആഴ്സനൽ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഉടൻ തന്നെ എമ്റിയെ തേടി എവർട്ടനെത്തി. മാർക്കോ സിൽവയെ പുറത്താക്കിയ ഒഴിവിലേക്കാണ് എമ്റിയെ പരി​ഗണിച്ചത്. എമ്റിക്ക് തന്നെയാണ് സാധ്യത കൂടുതലെന്ന് ഇം​ഗ്ലീഷ് മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നു. എന്നാൽ എവർട്ടന്റെ വാ​ഗ്ദാനം എമ്റി തള്ളിയെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനൊപ്പം വൻ പ്രതിഫലം വാ​ഗ്ദാനം ചെയ്ത ചൈനീസ് ക്ലബുകളേയും എമ്റി ഒഴിവാക്കിയന്നാണ് വാർത്തകൾ

ലഭിച്ച വാ​ഗ്ദാനങ്ങൾ ഒഴിവാക്കിയതോടെ തിടുക്കപ്പെട്ടുള്ള തിരിച്ചുവരവിന് എമ്റി ഒരുങ്ങുന്നില്ലെന്നാണ് സൂചന. മുൻകാല പരിശീലക കരിയർ പരി​ഗണിച്ച് ഏതെങ്കിലുമൊരു വൻ ക്ലബ് തേടിയെത്തും എന്ന വിശ്വാസം എമ്റിക്കുണ്ട്. ആ പ്രതീക്ഷയിലുള്ള കാത്തിരിപ്പിലാണ് എമ്റിയെന്നും സൂചനയുണ്ട്.