SHARE

മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം എമില്‍ ഹെസ്‌കി ഡിസംബര്‍ എട്ടിന് ഇന്ത്യയിലെത്തുന്നു. ഇന്ത്യയില്‍ ഫുട്ബോള്‍ വളര്‍ത്താനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് മുന്‍ ലിവര്‍പൂള്‍ താരമായ ഹെസ്‌കി എത്തുന്നത്.

യു.കെയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രമുഖനായ ആതിഫ് മാലിക്കിനൊപ്പമാണ് ഹെസ്‌കി എത്തുന്നത്. ഇരുവരും രാജ്യത്തെ ഒട്ടേറെ നഗരങ്ങളില്‍ സഞ്ചരിച്ച് കുട്ടികളും ആരാധകരുമായി സംവദിക്കും.

-Advertisement-

അണ്ടര്‍ 17 ലോകകപ്പിന്റെ വിജയം ഇന്ത്യയിലെ ഫുട്‌ബോളിന്റ താല്‍പര്യം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കഴിയാവുന്നത്ര കുട്ടികളെ ഫുട്‌ബോളുമായി അടുപ്പിച്ചുനിര്‍ത്താനും, പ്രൊഫഷണല്‍ പുട്‌ബോളിലേക്ക് നീങ്ങാന്‍ അവരെ സഹായിക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത് ഹെസ്‌കി പറഞ്ഞു.

ഈ വര്‍ഷമാദ്യം ഹെസ്‌കിയും മാലിക്കും ചേര്‍ന്ന് ഒരു ഫൗണ്ടേഷന്‍ രൂപീകരിച്ചിരുന്നു. മാഞ്ചസ്റ്റര്‍ നഗരത്തിലെ വീടില്ലാത്തവരെ സഹായിക്കാനായിരുന്നു അത്. ഇപ്പോള്‍ ഇന്ത്യയില്‍ ഫുട്‌ബോള്‍ വളര്‍ത്തനും ഫൗണ്ടേഷന്‍ തയ്യാറെടുക്കുന്നു.ഇന്ത്യയില്‍ ഫുട്‌ബോള്‍ വികസിപ്പിക്കുന്നതിന് വലിയ പദ്ധതികള്‍ ഹെസ്‌കിയുടെ മനസിലുണ്ട് , മാസിക്ക് പറഞ്ഞു.

ഇംഗ്ലണ്ടിനായി 2002,2006 ലോകകപ്പുകള്‍ കളിച്ച താരമാണ് ഹെസ്‌കി. രാജ്യത്തിനായി 62 മത്സരങ്ങള്‍ കളിച്ച ഹെസ്‌കി എഴ് ഗോളുകളും നേടി. ലുവര്‍പൂളില്‍ കളിച്ചിരുന്നപ്പോള്‍ യുവേഫ കപ്പ് അടക്കമുള്ള നേട്ടങ്ങളും ഹെസ്‌കി കൈവരിച്ചു.