SHARE

ഇന്ത്യയ്‌ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ഒന്നാംദിനം ചായക്ക് പിരിയുമ്പോള്‍ 163-3 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 65 റണ്‍സെടുത്ത ജോ റൂട്ടും 27 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോവുമാണ് ക്രീസിലുള്ളത്.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 13 റണ്‍സെടുത്ത ഓപ്പണര്‍ അലസ്റ്റയര്‍ കുക്കിനെ പുറത്താക്കി അശ്വിന്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ പ്രതീക്ഷ നല്‍കി. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ജോ റൂട്ടും കീറ്റണ്‍ ജെന്നിംഗ്‌സും ചേര്‍ന്ന് ടീമിനെ മുന്നോട്ടു നയിച്ചു. ഒടുവില്‍ ജെന്നിംഗ്‌സിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 42 റണ്‍സായിരുന്നു ജെന്നിംഗ്‌സിന്റെ സമ്പാദ്യം.

തൊട്ടുപിന്നാലെ ഡേവിഡ് മലനെയും ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. 8 റണ്‍സാണ് മലന്‍ നേടിയത്. എന്നാല്‍ ജോണി ബെയര്‍സ്‌റ്റോവ് ക്രീസിലെത്തി ക്യാപ്റ്റന് പിന്തുണ നല്‍കിയതോടെ വലിയ പരുക്കുകളില്ലാതെ ഇംഗ്ലണ്ട് രണ്ടാം സെഷനും പൂര്‍ത്തിയാക്കി.