ഇന്ത്യയ്ക്കെതിരെ നോട്ടിംഗ്ഹാമില്‍ നടക്കുന്ന ഒന്നാം ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പര്യടനത്തില്‍ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ത്ഥ് കൗള്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍.
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോവ്, ജോ റൂട്ട്, ഇയന്‍ മോര്ഗന്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ട്ലര്‍, മൊയീന്‍ അലി, ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.