SHARE

ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ അട്ടിമറി വിജയം സ്വപ്നം കണ്ട് അയർലൻഡ്. ആദ്യ ഇന്നിംഗ്സിലെ 122 റൺസ് കടവുമായി രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 303/9 എന്ന നിലയിലാണ്. ഒരു വിക്കറ്റ് മാത്രം ബാക്കി നിൽക്കേ 181 റൺസ് ലീഡ് മാത്രമാണ് അവർക്കുള്ളത്. മത്സരത്തിൽ രണ്ട് ദിവസം ശേഷിക്കുന്നതിനാൽ അത് കൊണ്ട് തന്നെ അയർലൻഡ് ഒരു അട്ടിമറി വിജയം സ്വപ്നം കാണുന്നുണ്ട്.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിൽ ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണറായ് ജാക്ക് ലീച്ച് 92 റൺസ് നേടിയും, ജേസൺ റോയ് 72 റൺസെടുത്തും മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 171/1 എന്ന നിലയിലായിരുന്ന അവർ അവിടെ നിന്നാണ് തകർന്നത്. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി അയർലൻഡ് ബോളർമാർ ആഞ്ഞടിച്ചതോടെ ഇംഗ്ലണ്ടിന് വൻ ടോട്ടലെന്ന ലക്ഷ്യം ബുദ്ധിമുട്ടാവുകയായിരുന്നു. അയർലൻഡിന് വേണ്ടി മാർക്ക് അഡെയ്ർ 3 വിക്കറ്റുകളും, ബോയ്ഡ് റാങ്കിൻ, സ്റ്റുവാർട്ട് തോമ്പ്സൺ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.