SHARE

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ 254-5 എന്ന നിലയിലാണ്. 15 റണ്‍സെടുത്ത ഷദാബ് ഖാനും 3 റണ്‍സെടുത്ത ഫഹീം അഷ്‌റഫുമാണ് ക്രീസിലുള്ളത്.

136-3 എന്ന നിലയില്‍ രണ്ടാം സെഷന്‍ ആരംഭിച്ച പാകിസ്ഥാന് ആസാദ് ഷഫീഖ് (59) സര്‍ഫറാസ് അഹമ്മദ് (9), എന്നിവരെയുമാണ് പാകിസ്ഥാന് നഷ്ടമായത്. അസ്ഹര്‍ അലി (50), ഹാരിസ് സുഹൈല്‍ (39) എന്നിവരാണ് ഇന്നിംഗ്‌സിലെ പാകിസ്ഥാന്റെ മറ്റു സ്‌കോറര്‍മാര്‍. 68 റണ്‍സെടുത്ത ബാബര്‍ അസം പരുക്കേറ്റ് മടങ്ങുകയായിരുന്നു. 5 വിക്കറ്റുകള്‍ കയ്യിലിരിക്കേ 70 റണ്‍സ് ലീഡാണ് പാകിസ്ഥാനുള്ളത്.

ആദ്യദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ പാകിസ്ഥാന്‍ 185 റണ്‍സില്‍ ഒതുക്കുകയായിരുന്നു. 70 റണ്‍സെടുത്ത ഓപ്പണര്‍ അലസ്റ്റയര്‍ കുക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഫോമിലേക്കുയര്‍ന്നത്. ബെന്‍ സ്റ്റോക്സ് (38), ജോണി ബെയര്‍സ്റ്റോവ് (27) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. പാകിസ്ഥാന് വേണ്ടി ഹസന്‍ അലിയും മുഹമ്മദ് അബ്ബാസും നാലു വിക്കറ്റുകള്‍ വീതം നേടിയിരുന്നു.