SHARE

പെർത്തിൽ നടക്കുന്ന മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം ഓസീസ് ബൗളർമാരുടെ മികച്ച തിരിച്ചു വരവ്. ഇതോടെ 309-4 എന്ന നിലയിൽ ആദ്യ ദിനം ശക്തമായിരുന്ന ഇംഗ്ലണ്ട് സ്കോർ 403 റൺസിൽ അവസാനിക്കുകയായിരുന്നു.

സെഞ്ചുറി നേടിയ മലനും, ജോണി ബെയർസ്റ്റോവുമാണ് ഇംഗ്ലണ്ട് സ്കോറിനെ 403 റൺസിൽ എത്തിച്ചത്. 309-4 എന്ന നിലയിൽ രണ്ടാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് സ്കോർ ബോർഡിൽ 368 റൺസെത്തിയപ്പോൾ മലനെ നഷ്ടമായി. തുടർന്ന് അവരുടെ തകർച്ച ആരംഭിക്കുകയായിരുന്നു. 35 റൺസെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന്റെ അവസാന ആറു വിക്കറ്റുകൾ നഷ്ടമായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക്ക് നാലും, ഹേസൽ വുഡ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

-Advertisement-

ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് പരമ്പരയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. എന്നാൽ ഈ മത്സരവും സ്വന്തമാക്കാനായാൽ രണ്ട് മത്സരം ശേഷിക്കേ പരമ്പര സ്വന്തമാക്കാൻ ഓസീസിന് കഴിയും.