SHARE
സിൽവർവുഡ്(നടുവിൽ)

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ക്രിസ് സിൽവർവുഡിനെ നിയമിച്ചു. നേരത്തെ ബൗളിങ് പരിശീലകനായിരുന്നു 44-കാരനായ സിൽവർവുഡ്. ലോകകപ്പിലെ ഇം​ഗ്ലണ്ടിന്റെ കിരീടത്തിന് പിന്നാലെ ട്രെവർ ബെയ്ലിസ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് സിൽവർവുഡ് വരുന്നത്.

ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ദക്ഷിണാഫ്രിക്കൻ ഇതിഹാസം ​ഗാരി കിർസ്റ്റനെ മറികടന്നാണ് സിൽവർവുഡ് ഇം​ഗ്ലണ്ടിന്റെ പരിശീലകനാകുന്നത്. പുതിയ പരിശീലകനായുള്ള ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്റെ പരി​ഗണനാ പട്ടികയിൽ സിൽവർവുഡിനും കിർസ്റ്റനും പുറമെ മുൻ ഇം​ഗ്ലണ്ട് നായകൻ അലക് സ്റ്റുവാർട്ടുമുണ്ടായിരുന്നു.

2017 അവസാനമാണ് ഇം​ഗ്ലീഷ് ടീമിന്റെ ബൗളിങ് പരിശീലകനായി സിൽവർവുഡ് എത്തുന്നത്. ഇം​ഗ്ലണ്ടിനായി അറ് ടെസ്റ്റും ഏഴ് ഏകദിനവും മാത്രമാണ് സിൽവർവുഡ് കളിച്ചിട്ടുള്ളത്. എന്നാൽ യോർക്ക്ഷെയർ, മിഡിൽസെക്സ് തുടങ്ങിയ കൗണ്ടി ടീമുകൾക്കായി ദീർഘകാല അനുഭവസമ്പത്തുണ്ട്.