SHARE

ക്രിക്കറ്റിൽ നിന്ന് താൽക്കാലിക ഇടവേളയെടുക്കുകയാണെന്ന് ഇംഗ്ലണ്ട് സ്റ്റാർ ഓപ്പണർ അലക്സ് ഹെയിൽസ്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരം ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കാനൊരുങ്ങുന്നത്. ഹെയിൽസിന്റെ കൗണ്ടി ക്ലബ്ബായ നോട്ടിംഗ് ഹാം ഷെയറാണ് ഈ വാർത്ത പുറത്ത് വിട്ടത്.

അലക്സ് ഹെയിൽസ് വ്യക്തിപരമായ കാരണങ്ങൾചൂണ്ടിക്കാട്ടി ടീമിൽ നിന്ന് തൽക്കാലത്തേക്ക് മാറി നിൽക്കുകയാണെന്നും, അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത് എന്നാണെന്ന കാര്യം ഇത് വരെ ഉറപ്പിച്ചിട്ടില്ലെന്നും ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചു. അതേ സമയം ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചിട്ടുള്ള ഹെയിൽസ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുത്തത് ക്രിക്കറ്റ് ലോകത്തിന് മുഴുവൻ വലിയ ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്‌.

ഇംഗ്ലണ്ടിന് വേണ്ടി 70 ഏകദിന മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം ലോകകപ്പിന് മുൻപ് അയർലൻഡിനെതിരെയും, പാകിസ്ഥാനെതിരെയും നടക്കാനിരിക്കുന്ന ഏകദിന പരമ്പരകളിൽ കളിക്കുന്ന കാര്യവും ഇതോടെ അനിശ്ചിതത്വത്തിലായിട്ടുണ്ട്.