SHARE

പാകിസ്ഥാനെതിരായ ഏക ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 173/6 എന്ന മികച്ച സ്കോർ നേടിയപ്പോൾ, 19.2 ഓവറുകളിൽ 3 വിക്കറ്റ് മാത്രം നഷ്ട്പ്പെടുത്തി ഇംഗ്ലണ്ട് വിജയം കണ്ടു. 29 പന്തിൽ 57 റൺസെടുത്ത നായകൻ ഇയാൻ മോർഗന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 173-6 റണ്‍സാണ് നേടിയത്. ബാബര്‍ അസമും ഹാരിസ് സുഹൈലും പാകിസ്ഥാന് വേണ്ടി അര്‍ധസെഞ്ചുറി നേടി. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 42 പന്തില്‍ 65 റണ്‍സ് നേടിയ ബാബര്‍ അസമും 36 പന്തില്‍ 50 റണ്‍സ് നേടിയ ഹാരിസ് സുഹൈലും ചേര്‍ന്നാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇമാദ് വാസിം 18 റണ്‍സും ഫഹീം അഷ്‌റഫ് 17 റണ്‍സും നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് വിൻസും, ബെൻ ഡക്കറ്റും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഡക്കറ്റ് 9 റൺസിൽ പുറത്തായെങ്കിലും, വിൻസ് 27 പന്തിൽ 36 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാമനായി ബാറ്റിംഗിനിറങ്ങിയ ജോ റൂട്ട് 42 പന്തിൽ 47 റൺസ് നേടി. എന്നാൽ ഇയാൻ മോർഗനും, ജോ ഡെൻലിയും ചേർന്നാണ് കളി മാറ്റിയത്. മോർഗൻ 29 പന്തിൽ അഞ്ച് ബൗണ്ടറികളും, മൂന്ന്‌സിക്സറുകളുമടക്കം 57 റൺസ് നേടിയപ്പോൾ, ഡെൻലി 12 പന്തിൽ 20 റൺസ് നേടി.